എം.പി ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ആവശ്യവുമായി സിപിഎം; സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എം.പി ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ആവശ്യവുമായി സിപിഎം; സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രവാസികള്‍ക്ക് പുനരധിവാസപാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി എളമരം കരീം എം.പി അറിയിച്ചു. എം.പി ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. സാമ്പത്തികപരിമിതികളില്‍ നിന്ന് സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയെന്നും എളമരം കരീം പറഞ്ഞു. 

അതിനിടെ കോവിഡിനെ നേരിടാന്‍ കര്‍ശനനിയന്ത്രണം തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി. ലോക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കാന്‍ കഴിയില്ല . 'ലോക്ഡൗണ്‍ നീട്ടുന്നത് മുഖ്യമന്ത്രിമാരുടെ അഭിപ്രായം അറിഞ്ഞശേഷം മാത്രംമായിരിക്കുമെന്നും മോദി പറഞ്ഞു.  രാഷ്ട്രീയകക്ഷിനേതാക്കളുമായുള്ള വിഡിയോകോണ്‍ഫറന്‍സിലാണ് പരാമര്‍ശങ്ങള്‍.