മുംബൈയിൽ നടപ്പാലം തകർന്ന്​ വീണ് അഞ്ച് മരണം; 34 പേർക്ക്​ പരി​ക്ക്​

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുംബൈയിൽ നടപ്പാലം തകർന്ന്​ വീണ് അഞ്ച് മരണം; 34 പേർക്ക്​ പരി​ക്ക്​


മുംബൈ ഛത്രപജി ശിവജി റെയിൽവേ സ്​റ്റേഷന് സമീപമുള്ള നടപ്പാലം തകർന്ന്​ വീണ് അഞ്ച് പേർ മരിച്ചു. സംഭവത്തിൽ 34 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ ​പ്രവേശിപ്പിച്ചതായി മുംബൈ പൊലീസ്​ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത്​ എത്തിയിട്ടുണ്ട്​. അതേസമയം, മരണ സംഖ്യ ഉയർന്നേക്കും.

റെയിൽവേ സ്റ്റേഷനെ ആസാദ്​ മൈതാനവുമായും ടൈംസ്​ ഒാഫ്​ ഇന്ത്യ ബിൽഡിങ്ങുമായും ബന്ധിപ്പിക്കുന്ന നടപ്പാലമാണ്​ തകർന്ന്​ വീണത്​. സംഭവത്തെ തുടർന്ന്​ പ്രദേശത്തെ ഗതാഗതം പൊലീസ്​ നിയന്ത്രിച്ചിട്ടുണ്ട്​. യാത്രികർ ഇൗ വഴി ഒഴിവാക്കി യാത്ര ചെയ്യണമെന്ന്​ അധികൃതർ അറിയിച്ചു.


LATEST NEWS