മുംബൈയിലെ രണ്ട് റെയില്‍വേ സ്‌റ്റേഷനുകളില്‍ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയുടെ  ആക്രമണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മുംബൈയിലെ രണ്ട് റെയില്‍വേ സ്‌റ്റേഷനുകളില്‍ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയുടെ  ആക്രമണം

മുംബൈ: മുംബൈയിലെ രണ്ട് റെയില്‍വേ സ്‌റ്റേഷനുകളില്‍ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയുടെ  ആക്രമണം. എംഎന്‍എസിന്റെ ഇരുപത്തഞ്ചോളം വരുന്ന പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ആക്രമണം.  ഇന്ന് രാവിലെയാണ് 20ലധികം കച്ചവടക്കാരെ ആക്രമണം വഴി പാലത്തില്‍ നിന്നും ഒഴിപ്പിച്ചത്. താനെ സിറ്റി യൂണിറ്റ് പ്രസിഡന്റ് അവിനാശ് ജാദവ്, യൂത്ത് വിംഗ് നേതാവ് സന്ദീപ് പാഞ്ചാഞ്ച് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമങ്ങള്‍.

   സ്‌റ്റേഷനടുത്തുള്ള റെയില്‍വേ പാലത്തിലുണ്ടായിരുന്ന വഴിവാണിഭക്കാരെ പ്രവര്‍ത്തകര്‍  അക്രമത്തിലൂടെ ഒഴിപ്പിച്ചു. കല്യാണ്‍ സ്റ്റേഷനടുത്തെ സ്‌റ്റാളുകളും പ്രവര്‍ത്തകര്‍ തകര്‍ക്കുകയുണ്ടായി. എല്‍ഫിന്‍സ്‌റ്റണ്‍ റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തവുമായി ബന്ധപ്പെട്ടാണ് ഒഴിപ്പിക്കല്‍ നടന്നതെന്നാണ്‌ സംഘടനയുടെ വിശദീകരണം.

അക്രമ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടിലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. 


LATEST NEWS