യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സ്ത്രീ ഉള്‍പ്പെടെ 6 പേര്‍ പിടിയിലായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സ്ത്രീ ഉള്‍പ്പെടെ 6 പേര്‍ പിടിയിലായി

ബെംഗളുരു: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സ്ത്രീ ഉള്‍പ്പെടെ 6 പേര്‍ പിടിയിലായി. നവംബര്‍ 22 ന് പന്തരപാളയത്തില്‍ മഞ്ജുനാഥ് (24) കൊല്ലപ്പെട്ട സംഭവത്തിലാണ് ആറ് പേരും പിടിയിലായിരിക്കുന്നത്.
കൊലപാതകത്തിന് പിടിയിലായ മുരുഗേഷ് എന്ന വ്യക്തിയുടെ സഹോദരിയെ മഞ്ജുനാഥ് ശല്യപ്പെടുത്തി സംഭവവുമായി ബന്ധപ്പെട്ടാണ് എല്ലാത്തിനും തുടക്കം കുറിച്ചത്. ഉറങ്ങികിടന്ന മഞ്ജുനാഥിനെ മുരുഗേഷും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.