മകന്റെ മുന്നില്‍ വച്ച് ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മകന്റെ മുന്നില്‍ വച്ച് ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി

മുംബൈ: ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മകന്റെ മുന്നില്‍ വച്ചാണ് അമ്മയെ കുത്തിക്കൊന്ന് അച്ഛന്‍ ജീവനൊടുക്കിയത്. മഹാരാഷ്ട്ര മഹാബലേശ്വറിലെ ഹില്‍ സ്റ്റേഷനിലാണു സംഭവം.  ഡ്രൈവറായ അനില്‍ ഷിന്‍ഡെ (34) ആണ് ഭാര്യ സീമയെ (30) കുത്തിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്.11 വയസ്സുകാരനായ മകനൊപ്പം ബുധനാഴ്ചയാണ് ഇരുവരും മഹാരാഷ്ട്ര സതാര ജില്ലയിലെ ഹില്‍ സ്റ്റേഷനില്‍ എത്തിയത്. 

മകന്‍ ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ഇവര്‍ തമ്മില്‍ വാഗ്വാദം ഉണ്ടായതായി പൊലീസ് വ്യക്തമാക്കുന്നു.ഇരുവരും തമ്മിലുളള വഴക്ക്ിനെ തുടര്‍ന്ന് ശബ്ദം കേട്ട് ഉണര്‍ന്ന മകന്‍ അച്ഛന്‍ കത്തികൊണ്ട് അമ്മയെ കുത്തുന്നതാണ് കണ്ടത്. കുട്ടി കരയുന്നതിനിടെ അനില്‍ കത്തി സ്വന്തം വയറ്റിലേക്കു കുത്തിയാഴ്ത്തി ജീവനൊടുക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കണ്ട് നിന്ന് മകന്‍ പുറത്തേക്കോടി ഹോട്ടല്‍ അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഉടന്‍ സംഭവസ്ഥലത്ത് പൊലീസെത്തി ദമ്പതികളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
 


LATEST NEWS