അ​ന്വേ​ഷണ ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം മാ​റ്റി​യ സം​ഭ​വം; സു​പ്രീം ​കോ​ട​തി​യി​ല്‍ മാ​പ്പു പ​റ​ഞ്ഞ് നാ​ഗേ​ശ്വ​ര്‍ റാ​വു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അ​ന്വേ​ഷണ ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം മാ​റ്റി​യ സം​ഭ​വം; സു​പ്രീം ​കോ​ട​തി​യി​ല്‍ മാ​പ്പു പ​റ​ഞ്ഞ് നാ​ഗേ​ശ്വ​ര്‍ റാ​വു

ന്യൂ​ഡ​ല്‍​ഹി: ബി​ഹാ​റി​ലെ മു​സ​ഫ​ര്‍​പൂ​ര്‍ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ന്ന ബാ​ല​പീ​ഡ​ന​ക്കേ​സു​ക​ള്‍ അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം മാ​റ്റി​യ സം​ഭ​വ​ത്തി​ല്‍ സി​ബി​ഐ മു​ന്‍ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​ര്‍ എം.​നാ​ഗേ​ശ്വ​ര്‍ റാ​വു സു​പ്രീം​കോ​ട​തി​യി​ല്‍ മാ​പ്പു പ​റ​ഞ്ഞു. 

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് നാ​ഗേ​ശ്വ​ര്‍ റാ​വു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ.​കെ.​ശ​ര്‍​മ​യെ സ്ഥ​ലം മാ​റ്റി​യി​രു​ന്നു. ഇ​തി​ന് മാ​പ്പ് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് റാ​വു സു​പ്രീം​കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്ങ്മൂ​ലം സ​മ​ര്‍​പ്പി​ച്ച​ത്. ത​ന്‍റെ ന​ട​പ​ടി​യി​ല്‍ കോ​ട​തി​യോ​ട് നി​രു​പാ​ധി​കം മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നാ​ണ് റാ​വു സ​ത്യ​വാ​ങ്ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്ന​ത്. 

സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കു​മ്ബോ​ള്‍ താ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും റാ​വു വ്യ​ക്ത​മാ​ക്കി. സ​ത്യ​വാ​ങ്ങ്മൂ​ലം ചൊ​വ്വാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും.