ഇന്‍ഫോസിസ് സഹസ്ഥാപകനായ നിലേകനി ഇനി മുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള റിസര്‍വ് ബാങ്ക് സമിതി അധ്യക്ഷ സ്ഥാനത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്‍ഫോസിസ് സഹസ്ഥാപകനായ നിലേകനി ഇനി മുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള റിസര്‍വ് ബാങ്ക് സമിതി അധ്യക്ഷ സ്ഥാനത്ത്

ന്യൂഡല്‍ഹി: ഇന്‍ഫോസിസ് സഹസ്ഥാപകനും ചെയര്‍മാനുമായ നന്ദന്‍ നിലേകനിയെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള റിസര്‍വ് ബാങ്ക് സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. യുഐഡിഐ മുന്‍ ചെയര്‍മാനുമായിരുന്നു നിലേകനി.

ആധാര്‍ കാര്‍ഡിനു പിന്നിലെ പ്രധാന ബുദ്ധി കേന്ദ്രം നിലേകനിയായിരുന്നു. 2002 മുതല്‍ 2007 വരെ ഇന്‍ഫോസിസ് കമ്പനി മേധാവിയായിരുന്ന ഇദ്ദേഹം ആധാര്‍ കാര്‍ഡിന് രൂപം കൊടുക്കുന്നതിനു വേണ്ടി 2009 ല്‍ കമ്പനി വിടുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കര്‍ണാടകയില്‍ 2014 ലും 18 ലും മത്സരിച്ചെങ്കിലും രണ്ടുവട്ടവും പരാജയപ്പെടുകയായിരുന്നു.


LATEST NEWS