പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധം; ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനെ കസ്റ്റഡിയിലെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധം; ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനെ കസ്റ്റഡിയിലെടുത്തു

മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ മുംബൈയില്‍ ലോങ് മാര്‍ച്ച്‌ നടത്താനെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

തന്നെ കസ്റ്റഡിയിലെടുത്തുവെന്ന് കാണിച്ച്‌ അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.  

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുംബൈ മറൈന്‍ ഡ്രൈവിലാണ് ലോങ് മാര്‍ച്ചാന്‍ നടത്താന്‍ കണ്ണന്‍ ഗോപിനാഥന്‍ അടക്കമുള്ളവര്‍ ഒരുങ്ങിയിരുന്നത്. ഇതിനായി അദ്ദേഹത്തിനൊപ്പമെത്തിയ മറ്റു നേതാക്കളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കാഷ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നേരത്തെ കണ്ണന്‍ ഗോപിനാഥ് ഐഎഎസ് പദവി രാജിവച്ചിരുന്നു.
 


LATEST NEWS