പാതിയോരത്തെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാം : സുപ്രീംകോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പാതിയോരത്തെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാം : സുപ്രീംകോടതി

ന്യൂ ഡല്‍ഹി:  പാതിയോരത്തെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന സുപ്രീം കോടതി. നേരത്തെ മദ്യശാല നിരോധത്തില്‍  ഇളവു പ്രഖ്യാപിച്ച വിധിയില്‍ കള്ളുഷാപ്പും ഉള്‍പ്പെടും. കേരളത്തിലെ കള്ളുഷാപ്പ് ഉടമകളും  തൊഴി ലാളികളും നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ വിധിയില്‍ നേരത്തെ സുപ്രിം കോടതി ഇളവ് വരുത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നഗരപരിധി ഏതാണെന്നതിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നുള്ള മുന്‍പത്തെ വിധി കള്ളുഷാപ്പുകള്‍ക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കി. ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാമെന്നത് സര്‍ക്കാരിന് തീരുമാനിക്കാം. കേരളത്തില്‍ നിലവില്‍ 500 ലധികം കള്ളുഷാപ്പുകളാണ് പൂട്ടികിടക്കുന്നത്.നിരോധനത്തില്‍ നിന്ന് പഞ്ചായത്തുകളെ  ഒഴിവാക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്


LATEST NEWS