ഉമര്‍ ഖാലിദിനെ വെടിവെച്ച കേസിലെ പ്രതി നവീന്‍ ദലാല്‍ ശിവസേന സ്ഥാനാര്‍ഥി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഉമര്‍ ഖാലിദിനെ വെടിവെച്ച കേസിലെ പ്രതി നവീന്‍ ദലാല്‍ ശിവസേന സ്ഥാനാര്‍ഥി

ബഹാദുര്‍ഗഢ്: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ വെടിവെച്ച കേസിലെ പ്രതി നവീന്‍ ദലാല്‍ ശിവസേനയുടെ സ്ഥാനാര്‍ഥി. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബഹാദുര്‍ഗഢ് മണ്ഡലത്തിലാണ് ദലാലിനെ ശിവസേന സ്ഥാനാര്‍ഥിയായി നിര്‍ത്തിയത്.

നവീന്‍റെ സ്ഥാനാര്‍ത്ഥിത്വം ഹരിയാന സൗത്ത് ശിവസേന പ്രസിഡന്‍റ് വിക്രം യാദവ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരെ സ്വരമുയര്‍ത്തുകയും പശുസംരക്ഷണത്തിനായി പൊരുതുകയും ചെയ്യുന്ന നേതാവാണ് നവീനെന്ന് വിക്രം യാദവ് അവകാശപ്പെട്ടു. 

ആറ് മാസം മുമ്ബാണ് ദലാല്‍ ശിവസേനയില്‍ അംഗത്വമെടുത്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 13ന് ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വച്ചാണ് ഉമര്‍ ഖാലിദ് ആക്രമിക്കപ്പെട്ടത്. നവീന്‍ ദലാലിനൊപ്പം ദര്‍വേഷ് ഷാപുരും ചേര്‍ന്ന് ഉമറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം രക്ഷപ്പെട്ടെങ്കിലും ഇത് രാജ്യത്തിനുള്ള സ്വാതന്ത്ര്യദിന സമ്മാനമെന്ന് അടിക്കുറിപ്പോയെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പിന്നാലെ ഇരുവരും അറസ്റ്റിലാവുകയായിരുന്നു. കേസില്‍ പ്രതിയായ ദലാല്‍ ഇപ്പോള്‍ ജാമ്യത്തിലാണ്‌.
 


LATEST NEWS