നെഹ്‌റുവിനെ ക്രിമിനലെന്ന് വിളിച്ച്‌ ബിജെപി എം പി പ്രഗ്യാ സിങ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 നെഹ്‌റുവിനെ ക്രിമിനലെന്ന് വിളിച്ച്‌ ബിജെപി എം പി പ്രഗ്യാ സിങ്

ഭോപ്പാല്‍: പ്രധാനമന്ത്രി നെഹ്‌റുവിനെ ക്രിമിനലെന്ന് വിളിച്ച്‌ ബി.ജെ.പി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍. മാതൃരാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചവരെല്ലാം ക്രിമിനലുകളാണെന്നും ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയതിനാല്‍ നെഹ്‌റു ക്രിമിനലായെന്നും പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞു.

ബി.ജെ.പി നേതാവ് ശിവരാജ് സിങിന്റെ ക്രമിനല്‍ പ്രയോഗത്തിനു പിന്നാലെയാണ് ഇത്.370, 35എ വകുപ്പുകള്‍ റദ്ദാക്കിയതിലൂടെ നമ്മുടെ രാജ്യം അഭിമാനിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഓര്‍ത്ത് അഭിമാനിക്കുന്നവര്‍ രാജ്യസ്‌നേഹികളാണെന്നും എം.പി പറഞ്ഞു.

നെഹ്റുവിനെതിരെയുള്ള പ്രഗ്യയുടെ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 'പ്രഗ്യ സിംഗ് ഠാക്കൂറിന്‍റെ ചരിത്രം മറച്ചുവെക്കാനാകില്ല. പ്രഗ്യയുടെ ഉള്ളിലുള്ള ഗോഡ്സെയാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് പ്രഗ്യാ സിംഗ് ഠാക്കൂറും ശിവരാജ് സിംഗ് ചൗഹാനും. ചിലപ്പോള്‍ അവര്‍ ഗാന്ധിക്കെതിരെ മോശം വാക്കുകള്‍ പറയും. ചിലപ്പോള്‍ നെഹ്റുവിനെതിരെയും'.-കോണ്‍ഗ്രസ് നേതാവ് ശോഭ ഒസ പറഞ്ഞു.