ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി  നെ​​​ത​​​ന്യാ​​​ഹു ഇ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

  ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി   നെ​​​ത​​​ന്യാ​​​ഹു ഇ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തും

ന്യൂ​​​ഡ​​​ൽ​​​ഹി:  ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ചമിന്‍  നെ​​​ത​​​ന്യാ​​​ഹു ഇ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തും.  ആ​​​റു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ പരിപാടികളാണ് ഇന്ത്യയില്‍ അദ്ദേഹത്തിനുള്ളത്. ഇന്ന്  ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ന്യൂ​​​ഡ​​​ൽ​​​ഹി​​​ലെ​​​ത്തു​​​ന്ന നെ​​​ത​​​ന്യാ​​​ഹു തീ​​​ൻ​​​മൂ​​​ർ​​​ത്തി ഹൈ​​​ഫ ചൗ​​​ക്ക് സ​​​ന്ദ​​​ർ​​​ശി​​​ക്കും. വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. നാളെ  രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ഭ​​​വ​​​നി​​​ൽ സ്വീ​​​ക​​​ര​​​ണം ന​​​ല്കും.  

തു​​​ട​​​ർ​​​ന്ന് രാ​​​ജ്ഘ​​​ട്ടി​​​ലെ​​​ത്തി ഗാ​​​ന്ധി​ സ്മാ​​​ര​​​ക​​​ത്തി​​​ൽ പു​​​ഷ്പ​​​ച​​​ക്രം സ​​​മ​​​ർ​​​പ്പി​​​ക്കും.  പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​മാ​​​യി ഹൈ​​​ദ​​​രാ​​​ബാ​​​ദ് ഹൗ​​​സി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. വൈ​​​കു​​​ന്നേ​​​രം രാ​​​ഷ്‌​​​ട്ര​​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ക്കും. 102 ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 130 ബി​​​​സി​​​​ന​​​​സ് സം​​​​ഘാംഗങ്ങൾ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ അ​​​​നു​​​​ഗ​​​​മി​​​​ക്കു​​​ന്നു​​​ണ്ട്.