ആറ് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍; യുപിയില്‍ ആനന്ദിബെന്‍ പട്ടേല്‍, മധ്യപ്രദേശില്‍ ലാല്‍ജി ടണ്ഡന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആറ് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍; യുപിയില്‍ ആനന്ദിബെന്‍ പട്ടേല്‍, മധ്യപ്രദേശില്‍ ലാല്‍ജി ടണ്ഡന്‍

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച്‌ കേന്ദ്രം ഉത്തരവിറക്കി. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, നാഗാലാന്റ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. മധ്യപ്രദേശ് ഗവര്‍ണറും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ ആനന്ദിബെന്‍ പട്ടേലിനെ ഉത്തര്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു.

ലാല്‍ജി ടണ്ഡന്‍ ആണ് പുതിയ മധ്യപ്രദേശ് ഗവര്‍ണര്‍. ബിഹാര്‍ ഗവര്‍ണറായിരുന്നു ലാല്‍ജി ടണ്ഡന്‍. സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ ജഗ്ദീപ് ധങ്കാറിനെ പശ്ചിമ ബംഗാളിലും, ബിജെപി നേതാവ് രമേശ് ബയസിനെ ത്രിപുരയിലും, ഫഗു ചൗഹാനെ ബിഹാറിലും ആര്‍എന്‍ രവിയെ നാഗാലാന്റിലും നിയമിച്ചു.

രാജ്യസഭാംഗം അനുസൂയ ഉക്കിയെ ഛത്തീസ്ഗഡ് ഗവര്‍ണറായും മുതിര്‍ന്ന ബിജെപി നേതാവ് ബിശ്വ ഭൂഷണ്‍ ഹരിചന്ദ്രനെ ആന്ധ്ര പ്രദേശ് ഗവര്‍ണറായും കേന്ദ്രസര്‍ക്കാര്‍ ഈ ആഴ്ച ആദ്യത്തില്‍ നിയമിച്ചിരുന്നു.


LATEST NEWS