പുതുക്കിയ ച​ര​ക്ക്​ സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) ഇന്നു മു​ത​ല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതുക്കിയ ച​ര​ക്ക്​ സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) ഇന്നു മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: ച​ര​ക്ക്​ സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) ഇന്നു മു​ത​ല്‍ കു​റ​യും. പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ള്‍ ഒ​ഴി​കെ എ​ല്ലാ റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍​ക്കും ജി.​എ​സ്.​ടി അ​ഞ്ച്​ ശ​ത​മാ​ന​മാ​യി ഏ​കീ​ക​രി​ച്ച​ തീരുമാനം ഇന്നുമുതല്‍ നിലവില്‍ വരും. 75 ല​ക്ഷം വ​രെ വി​റ്റു​വ​ര​വു​ള്ള എ.​സി റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍​ക്ക്​ 18 ശ​ത​മാ​ന​വും നോ​ണ്‍ എ.​സി​യി​ല്‍ 12 ശ​ത​മാ​ന​വും. അ​തി​ല്‍ താ​ഴെ​യു​ള്ള​വ​ക്ക്​ അ​ഞ്ചു ശ​ത​മാ​ന​വും ആ​യി​രു​ന്നു നി​ല​വി​ലെ നി​കു​തി. 

നി​കു​തി ഏ​കീ​ക​രി​ച്ചതു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വിന്​ ബു​ധ​നാ​ഴ്​​ച മു​ത​ല്‍ ​ പ്രാ​ബ​ല്യ​മു​ണ്ടെ​ന്നും നി​കു​തി​വ​കു​പ്പ്​ വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ല്‍ 28 ശ​ത​മാ​നം നി​കു​തി തു​ട​രും. ​നി​കു​തി കു​റ​യു​ന്ന​തോ​ടൊപ്പം ഹോ​ട്ട​ലു​ക​ള്‍​ക്ക്​ ഇ​ന്‍​പു​ട്ട്​ ടാ​ക്​​സ്​ ​ക്രെ​ഡി​റ്റ്​ അ​നു​വ​ദി​ക്കി​ല്ല. 500 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ വാ​ട​ക ഇൗ​ടാ​ക്കു​ന്ന മു​റി​ക​ള്‍​ക്ക്​ നി​കു​തി 18 ശ​ത​മാ​ന​മാ​യി തു​ട​രും. ഔട്ട്​​ഡോ​ര്‍ കാ​റ്റ​റി​ങ്ങി​നും 18 ശ​ത​മാ​ന​മാ​യി​രി​ക്കും. 

നി​ത്യോ​പ​യോ​ഗ​മ​ട​ക്കം 200 ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ നി​കു​തി​യും കു​റ​ച്ചി​ട്ടു​ണ്ട്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങള്‍ ഉ​ള്‍​പ്പെ​ടെ 178 ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ നി​കു​തി 18 ശ​ത​മാ​ന​മാ​യാ​ണ്​ കു​റ​ച്ച​ത്. 228 ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന 28 ശ​ത​മാ​നം സ്ലാ​ബി​ല്‍ ഇ​നി 50 എ​ണ്ണം മാ​ത്ര​മേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളു.


LATEST NEWS