ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായ സംഭവം എന്‍ഐഎ അന്വേഷിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായ സംഭവം എന്‍ഐഎ അന്വേഷിക്കും

ന്യൂഡല്‍ഹി: തീവ്രവാദികള്‍കൊപ്പം ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം എൻഐഎ അന്വേഷിക്കും. അറസ്റ്റിലായ ഡിഎസ്‍പി ദേവീന്ദർ സിങ്ങിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

ശനിയാഴ്‍ച ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ഡല്‍ഹിയിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ്  ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് ദേവീന്ദ്രര്‍ സിംഗ് പിടിയിലായത്. യാത്രയിൽ കൂടെയുണ്ടായിരുന്ന  ഹിസ്ബുള്‍ ഭീകരൻ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീർ അതിർത്തി കടക്കാൻ ദേവീന്ദർ സിംഗ് സഹായിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

ഇതിനായി ദേവീന്ദർ സിംഗ് ഭീകരവാദികളിൽ നിന്നും പണം കൈപറ്റിയതായും റിപ്പോർട്ടുകളുണ്ട്.