നിതി ആയോഗ് യോഗത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിതി ആയോഗ് യോഗത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ നാല് വർഷത്തെ നിതി ആയോഗിന്‍റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് പിണറായി തുറന്നടിച്ചു. സംസ്ഥാനതാത്പര്യങ്ങൾ പലപ്പോഴും നിതി ആയോഗ് പരിഗണിക്കുന്നില്ലെന്നും പിണറായി വിമർശനമുയർത്തി.

സംസ്ഥാനതാത്പര്യങ്ങൾ പരിഗണിക്കുന്ന തരത്തിലല്ല പലപ്പോഴും നിതി ആയോഗ് അജണ്ടകൾ തീരുമാനിക്കപ്പെടുന്നതെന്ന് യോഗത്തിൽ പിണറായി പറഞ്ഞു. യോഗത്തിന്‍റെ അജണ്ട തീരുമാനിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തണം. പ്ലാനിംഗ് കമ്മീഷന് പകരമായി നിതി ആയോഗ് മാറിയില്ല. പ്ലാനിംഗ് കമ്മീഷന്‍റേത് പോലെ കാര്യങ്ങൾ നടപ്പിലാക്കാൻ നിതി ആയോഗിനായിട്ടില്ല. പ്രളയ പുനരധിവാസത്തിന് കേരളത്തിന്‌ അർഹമായ സഹായം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ വിമർശനമുയർത്തി.


LATEST NEWS