രാ​ജ്യ​ത്തു സാ​ന്പ​ത്തി​ക മാ​ന്ദ്യ​മു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​ള്ളി എ​സ്ബി​ഐ ചെ​യ​ര്‍​മാ​ന്‍ രം​ഗ​ത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാ​ജ്യ​ത്തു സാ​ന്പ​ത്തി​ക മാ​ന്ദ്യ​മു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​ള്ളി എ​സ്ബി​ഐ ചെ​യ​ര്‍​മാ​ന്‍ രം​ഗ​ത്ത്


മും​ബൈ: രാ​ജ്യ​ത്തു സാ​ന്പ​ത്തി​ക മാ​ന്ദ്യ​മു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​ള്ളി എ​സ്ബി​ഐ ചെ​യ​ര്‍​മാ​ന്‍ രം​ഗ​ത്ത്. പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ള്‍ സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ സൂ​ച​ന​യ​ല്ലെ​ന്നും ലോ​ക സ​ന്പ​ദ്വ്യ​വ​സ്ഥ​യു​ടെ അ​ല​യൊ​ലി​ക​ള്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ​യി​ലു​ണ്ടാ​കു​ന്ന​തെ​ന്നും എ​സ്ബി​ഐ ചെ​യ​ര്‍​മാ​ന്‍ ര​ജ​നി​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.  

ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ച 32 ഇ​ന പ​ദ്ധ​തി മി​ക​ച്ച​താ​ണ്. ബാ​ങ്കിം​ഗ്, നി​കു​തി മേ​ഖ​ല​യി​ലെ പ്ര​ധാ​ന ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ള്‍ ഇ​തോ​ടെ നീ​ങ്ങി. ഇ​തു വ​ള​രെ പ്ര​ധാ​ന​മാ​ണ്. എ​സ്ബി​ഐ ഉ​ള്‍​പ്പ​ടെ​യു​ള്ള ബാ​ങ്കു​ക​ളി​ല്‍ വാ​യ്പ ന​ല്‍​കാ​നാ​യി ആ​വ​ശ്യ​ത്തി​നു മൂ​ല​ധ​ന​മു​ണ്ടെ​ന്നും എ​സ്ബി​ഐ ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു.

ഇ​നി വാ​യ്പ​യു​ടെ ഒ​ഴു​ക്കു​ണ്ടാ​ക​ണം. ജ​ന​ങ്ങ​ള്‍ ഒ​ല, ഉൗ​ബ​ര്‍ പോ​ലു​ള്ള ടാ​ക്സി സ​ര്‍​വീ​സു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഒ​രു പു​തി​യ ട്രെ​ന്‍​ഡു​ണ്ട്. വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്‍​പ​ന കു​റ​ഞ്ഞു. ഇ​തൊ​രു ഗ്ലോ​ബ​ല്‍ ട്രെ​ന്‍​ഡാ​ണ്. ഇ​തി​ല്‍​നി​ന്ന് ഇ​ന്ത്യ​ക്ക് ഒ​ഴി​ഞ്ഞു​നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും ര​ജ​നി​ഷ് കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.


LATEST NEWS