ചിദംബരത്തിന് കനത്ത തിരിച്ചടി; ഹർജി വെള്ളിയാഴ്ച പരിഗണിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചിദംബരത്തിന് കനത്ത തിരിച്ചടി; ഹർജി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് കനത്ത തിരിച്ചടി. ചിദംബരത്തിന്റെ അറസ്റ്റ് തടയാൻ സുപ്രീംകോടതി തയ്യാറായില്ല. അടിയന്തരമായി ഹർജി പരിഗണിക്കാൻ രണ്ട് തവണയും കോടതി വിസമ്മതിച്ചു. ലിസ്റ്റ് ചെയ്യാതെ ഹർജിയിൽ വാദം കേൾക്കാനാവില്ലെന്ന് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കി. ഹര്‍ജി ചീഫ് ജസ്റ്റിസിന്‍റെ കോടതിയിലും ഉന്നയിക്കാനായില്ല. ഹർജിയിൽ പിഴവുകളുണ്ടെന്ന റജിസ്ട്രിയുടെ കണ്ടെത്തലും തിരിച്ചടിയായി. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാൻ കോടതി തീരുമാനിച്ചു.

വലവിരിച്ച് സിബിഐയും എൻഫോഴ്സ്മെന്റും. ഒളിവിൽ പോയി ചിദംബരം. ഒരുരാത്രി നീണ്ട ഈ നാടകം സുപ്രീംകോടതിയിലേക്കും നീണ്ടു. ജസ്റ്റിസ് എൻ.വി. രമണയ്ക്ക് മുൻപാകെയാണ് ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കപിൽ സിബലും സംഘവും ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. എന്നാൽ വിഷയം ചീഫ് ജസ്റ്റിസിന് മുൻപാകെ ഉന്നയിക്കാനായിരുന്നു ജസ്റ്റിസ് രമണയുടെ നിർദേശം. നിരാശയോടെ മടക്കം.

ചീഫ് ജസ്റ്റിസ് അയോദ്ധ്യ കേസിൽ വാദം കേൾക്കുകയാണെന്നും മറ്റ് പോംവഴികൾ ഇല്ലാത്തതിനാൽ ഹർജി പരിഗണിക്കണം എന്നും ആവശ്യപ്പെട്ട് കപിൽ സിബലും സംഘവും ഉച്ചയ്ക്ക് വീണ്ടും ജസ്റ്റിസ്  രമണയ്ക്ക് മുൻപിലെത്തി. ഹർജിയിൽ പിഴവുകളുണ്ടെന്ന് കോടതി. ഇല്ലെന്നും പിഴവുകൾ സാങ്കേതികമെന്നും സിബൽ. ഒടുവിൽ റജിസ്ട്രാറുടെ വിശദീകരണം. പിഴവുകൾ പരിഹരിച്ചു. ചിദംബരം രാജ്യം വിട്ട് ഒളിച്ചോടില്ലെന്നും നിയമത്തെ നേരിടുമെന്നും സിബൽ.
 


LATEST NEWS