റംസാൻ: ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റംസാൻ: ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

റമളാൻ (റംസാൻ) പ്രമാണിച്ച് ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അടുത്ത 30 ദിവസത്തേക്ക് മേഖലയില്‍ സൈനിക നടപടികള്‍ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. 

സമാധാനാന്തരീക്ഷത്തില്‍ നോമ്പ് അനുഷ്ഠിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇതി​ന്റെ ഭാഗമായി സുക്ഷാ സേനയോട്​ സൈനിക ഒാപറേഷനുകൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ് അറിയിച്ചു.

കേന്ദ്ര നടപടിയെ പൂർണ്ണമനസ്സോടെ സ്വീകരിക്കുന്നതായി കശ്​മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്​തി പ്രതികരിച്ചു. പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും മെഹബൂബ നന്ദി അറിയിക്കുകയും ചെയ്​തു.

എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആക്രമണം ഉണ്ടാവുകയോ ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യമുണ്ടാവുകയോ ചെയ്താല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് അധികാരമുണ്ടായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.