എൻപിആർ നടപ്പാക്കാൻ സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ചയ്ക്ക് ഒരുങ്ങുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എൻപിആർ നടപ്പാക്കാൻ സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ചയ്ക്ക് ഒരുങ്ങുന്നു

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റി​ല്‍ അ​നു​ന​യ​നീ​ക്ക​വു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കേ​ന്ദ്രം ച​ര്‍​ച്ച​യ്ക്ക് ഒ​രു​ങ്ങു​ന്ന​താ​യാ​ണു റി​പ്പോ​ര്‍​ട്ട്. ഇ​തി​നു മു​ന്നോ​ടി​യാ​യി ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ലും സെ​ന്‍​സ​സ് ക​മ്മീ​ഷ​ണ​റും മു​ഖ്യ​മ​ന്ത്രി​മാ​രെ കാ​ണും. കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ഇ​വ​ര്‍ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഏ​പ്രി​ല്‍ -സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​നു​ള്ളി​ല്‍ എ​ന്‍​പി​ആ​ര്‍, സെ​ന്‍​സ​സ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍ ഇ​പ്പോ​ഴും കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ ഇ​തി​നോ​ടു സ​ഹ​ക​രി​ച്ചി​ട്ടി​ല്ല. പി​ന്നാ​ലെ​യാ​ണു കേ​ന്ദ്രം അ​നു​ന​യ​നീ​ക്ക​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​നു പു​റ​മേ, എ​ന്‍​പി​ആ​ര്‍ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ളും കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളും വ്യക്തമാക്കിയിട്ടുണ്ട്.


LATEST NEWS