ന്യൂസിലാന്റിലെ മുസ്‌ലിം പള്ളിയില്‍ വെടിവെയ്പ്പ്; മരണം 40 ആയി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ന്യൂസിലാന്റിലെ മുസ്‌ലിം പള്ളിയില്‍ വെടിവെയ്പ്പ്; മരണം 40 ആയി

ഓക്‌ലന്‍ഡ്: ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളിയിലെ വെടിവെപ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടു.20 പേര്‍ക്ക് പരിക്കേറ്റു. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മോസ്‌ക്കിലുമാണ് വെടിവെപ്പ് നടന്നത്.

വെടിവെപ്പിന് ശേഷം കാറില്‍ രക്ഷപ്പെട്ട അക്രമിയെ ബ്രൊഹാം സ്ട്രീറ്റില്‍ നിന്ന് പൊലീസ് പിടിയിലായി. സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേരാണ് കസ്റ്റഡിയിലുള്ളത്. അക്രമികളില്‍ ഒരാള്‍ ആസ്‌ട്രേലിയന്‍ പൗരനാണ്. കാറില്‍ നിന്ന് വന്‍ സ്‌ഫോടന ശേഖരവും കണ്ടെടുത്തിട്ടുണ്ട്.

പ്രാദേശിക സമയം ഉച്ചക്ക് 1.40ന് ഹെഗ് ലി പാര്‍ക്കിന് സമീപത്തെ പള്ളിയില്‍ കറുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമിയാണ് മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. പള്ളിയില്‍ കടന്നു കയറിയ ആയുധധാരി യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സമയം 16 വയസ് മുതല്‍ പ്രായമുള്ള അമ്പതോളം പേര്‍ പള്ളിക്കുള്ളില്‍ പ്രാര്‍ഥനയിലായിരുന്നു.