ദൈനംദിന ഇന്ധന വില നിര്‍ണയത്തില്‍ ഇടപെടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദൈനംദിന ഇന്ധന വില നിര്‍ണയത്തില്‍ ഇടപെടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: ദൈനംദിന ഇന്ധന വില നിര്‍ണയത്തില്‍ ഇടപെടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാജ്യത്തു സുതാര്യമായാണ് എണ്ണക്കമ്ബനികള്‍ ദൈനംദിന വില നിര്‍ണയം നടത്തുന്നതെന്നും ഈ രീതിതന്നെ തുടരുമെന്ന് ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. ഇന്ധനവില ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ധനവില ജി.എസ്.ടി കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില കുത്തനെ ഉയരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. വില കുറയുന്നത് ചര്‍ച്ച ചെയ്യാതെ വില ഉയരുന്നതുമാത്രം ഉയര്‍ത്തിക്കാട്ടുകയനെന്നും അദ്ദേഹം ആരോപിച്ചു. 

ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ നികുതിഭാരം കുറയ്ക്കുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. അടിസ്ഥാന സൗകര്യ വികസന രംഗത്തെ വന്‍ പദ്ധതികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും സര്‍ക്കാരിന് പണം കണ്ടത്തേണ്ടതുണ്ടെന്ന് പെട്രോളിയം മന്ത്രി പറഞ്ഞു.

ആഭ്യന്തര ഉപയോഗത്തിന് ആവശ്യമായ 80 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് രാജ്യാന്തര വിപണിയിലെ എണ്ണവില കണക്കിലെടുക്കേണ്ടിവരും.
രാജ്യാന്തര വിപണിയിലെ എണ്ണവില വരും ദിവസങ്ങളില്‍ കുറയുന്നതോടെ അതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


LATEST NEWS