വാട്സാപ് വഴി അയയ്ക്കുന്ന വക്കീല്‍ നോട്ടീസിനും നിയമസാധുത ഉണ്ടെന്നു ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാട്സാപ് വഴി അയയ്ക്കുന്ന വക്കീല്‍ നോട്ടീസിനും നിയമസാധുത ഉണ്ടെന്നു ഹൈക്കോടതി
മുംബൈ: വാട്സാപിലൂടെ അയയ്ക്കുന്ന വക്കീല്‍ നോട്ടീസുകള്‍ക്ക് നിയമസാധുത ഉണ്ടെന്നു മുംബൈ ഹൈക്കോടതി വിധി. വാട്സാപ്പില്‍ അയയ്ക്കുന്ന നോട്ടീസുകള്‍ തുറന്നു വായിച്ചെന്നു വെളിവാക്കുന്ന നീല ടിക്കുകള്‍ വന്നെങ്കില്‍ മാത്രമാണ് ഈ നിയമസാധുത എന്നും കോടതി അറിയിച്ചു.
 
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ​​​​സ്ബി​​​​ഐ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍ഡ് ഉ​​​​ട​​​​മ​​​​യ്ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.വാട്‌സ്ആപ്പില്‍ ലഭിക്കുന്ന നോട്ടീസ്, നേരിട്ട് കൈപ്പറ്റുന്ന നോട്ടീസിന് സമാനമായി പരിഗണിക്കപ്പെടുമെന്നും കോടതി പറഞ്ഞു.
 
എ​​​​സ്ബി​​​​ഐ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍ഡ് ഉ​​​​ട​​​​മ​​​​യാ​​​​യ മും​​​​ബൈ സ്വ​​​​ദേ​​​​ശി രോ​​​​ഹി​​​​ദാ​​​​സ് ജാ​​​​ദ​​​​വ് 1.17 ല​​​​ക്ഷം രൂ​​​​പ തി​​​​രി​​​​ച്ച​​​​ട​​​​വ് വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​തേ​​​​ത്തു​​​​ട​​​​ര്‍ന്നാ​​​​ണ് ബാ​​​​ങ്കി​​​​ന്‍റെ അ​​​​ധി​​​​കാ​​​​ര​​​​പ്പെ​​​​ട്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ രോ​​​​ഹി​​​​ദാ​​​​സി​​​​ന്‍റെ മൊ​​​​ബൈ​​​​ല്‍ ന​​​​മ്പ​​​​റി​​​​ല്‍ വാ​​​​ട്‌​​​​സ്ആ​​​​പ്പി​​​​ല്‍ സ​​​​ന്ദേ​​​​ശ​​​​മാ​​​​യും പി​​​​ഡി​​​​എ​​​​ഫ് ആ​​​​യും വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചു ന​​​​ല്കി​​​​യ​​​​ത്. ബാ​​​​ങ്കി​​​​ല്‍ ന​​​​ല്‍കി​​​​യ വി​​​​ലാ​​​​സ​​​​ത്തി​​​​ല്‍നി​​​​ന്നു രോ​​​​ഹി​​​​ദാ​​​​സ് മാ​​​​റി താ​​​​മ​​​​സി​​​​ച്ച​​​​തി​​​​നാ​​​​ലാ​​​​ണ് വാ​​​​ട്‌​​​​സ്ആ​​​​പ് വ​​​​ഴി വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ച​​​​തെ​​​​ന്നും സ​​​​ന്ദേ​​​​ശം ഇ​​​​യാ​​​​ള്‍ വാ​​​​യി​​​​ച്ച​​​​താ​​​​യും ബാ​​​​ങ്ക് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ കോ​​​​ട​​​​തി​​​​യെ ബോ​​​​ധി​​​​ച്ചു.
 
ഇതിന് തെളിവായി 'ബ്ലൂടിക്കോ'ടു കൂടിയ വാട്‌സ്ആപ്പ് സന്ദേശവും, മെസേജ് ഇന്‍ഫോയിലെ സമയ വിവരങ്ങളും ബാങ്ക് കോടതിക്കുമുന്നില്‍ സമര്‍പ്പിച്ചു. ജാധവ് നോട്ടീസും സന്ദേശവും തുറന്ന് വായിച്ചതായും മനസ്സിലാക്കുന്നതായി ജസ്റ്റിസ് ഗൗതം പട്ടേല്‍ പറഞ്ഞു. വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സ് ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഡ് പോ​​​​സ്റ്റി​​​​ല്‍ അ​​​​യ​​​​ച്ചു ന​​​​ല്‍ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് നി​​​ല​​​വി​​​ലെ നി​​​​യ​​​​മം.

LATEST NEWS