ദേ​ശീ​യ, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ചു ന​ട​ത്താ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ക്കം ജ​നാ​ധി​പ​ത്യ​ത്തെ അ​വ​ഹേ​ളി​ക്കു​ന്നത്: ഹ​മീ​ദ് അ​ന്‍​സാ​രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

  ദേ​ശീ​യ, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ചു ന​ട​ത്താ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ക്കം ജ​നാ​ധി​പ​ത്യ​ത്തെ അ​വ​ഹേ​ളി​ക്കു​ന്നത്: ഹ​മീ​ദ് അ​ന്‍​സാ​രി

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ചു ന​ട​ത്താ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രെ മു​ന്‍ ഉ​പ​രാ​ഷ്ട്ര​പ​തി ഹ​മീ​ദ് അ​ന്‍​സാ​രി. ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന ആ​ശ​യം ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ഇ​ന്ത്യ വൈ​വി​ധ്യ​ങ്ങ​ളു​ടെ നാ​ടാ​ണ്. വ​ലി​പ്പം കൊ​ണ്ട് വ​ലി​യ രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ല്‍ ഇ​ത്ത​ര​മൊ​രു ആ​ശ​യം ന​ട​പ്പാ​കി​ല്ല. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വും. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്ബോ​ള്‍ ഒ​രേ​സ​മ​യം രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും ഒ​രേ​പോ​ലെ സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ എ​പ്ര​കാ​രം സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു. 

നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ചു ന​ട​ത്തി​യാ​ല്‍ വ​ലി​യ ന​ഷ്ട​മാ​കും രാ​ജ്യ​ത്തി​നു​ണ്ടാ​കു​ക​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. 4,555 കോ​ടി രൂ​പ​യു​ടെ അ​ധി​ക​ച്ചെ​ല​വു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന ആ​ശ​യം സം​ബ​ന്ധി​ച്ച ലോ ​ക​മ്മീ​ഷ​ന്‍ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ​പ്പോ​ഴാ​ണ് ഇ​ത​റി​യി​ച്ച​ത്.