ധാരാവിയില്‍ വീണ്ടും കോവിഡ് മരണം; മഹാരാഷ്ട്രയിൽ ആകെ 1135 രോഗബാധിതർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ധാരാവിയില്‍ വീണ്ടും കോവിഡ് മരണം; മഹാരാഷ്ട്രയിൽ ആകെ 1135 രോഗബാധിതർ


മുംബൈ: മുംബൈയിലെ ധാരാവിയിൽ വീണ്ടും കൊവിഡ് മരണം. മുംബൈ കെഇഎം ആശുപത്രിയില്‍ 64 വയസുകാരനാണ് മരിച്ചത്. ഇതോടെ ധാരാവിയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

ധാരാവിയിലെ രോഗബാധിതരുടെ എണ്ണം 13 ആകുകയും ചെയ്തു. ഏ​പ്രി​ല്‍ ഒ​ന്നി​ന് ധാ​രാ​വി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​ന്പ​ത്തി​യാ​റു​കാ​ര​ന്‍ മ​രി​ച്ചിരുന്നു. അ​ഞ്ചു ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ല്‍ 15 ല​ക്ഷം പേ​രാ​ണു ധാ​രാ​വി​യി​ല്‍ പാ​ര്‍​ക്കു​ന്ന​ത്.

ധാ​രാ​വി​യി​ലെ ഡോ. ​ബ​ലി​ഗ​ന​ഗ​ര്‍, വൈ​ഭ​വ് അ​പ്പാ​ര്‍​ട്ട്മെ​ന്‍റ്, മു​കു​ന്ദ് ന​ഗ​ര്‍, മ​ദീ​ന ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ള്‍ കോ​വി​ഡ് ബാ​ധ​യ്ക്കു സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മഹാരാഷ്ട്രയില്‍ കോ​വി​ഡ് ഏ​റ്റ​വും കൂടുതല്‍ ബാ​ധി​ച്ച​ത് മും​ബൈ​യി​ലാ​ണ്.

തുടർച്ചയായി നാലാം ദിവസവും നൂറിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ രോഗികളുടെ എണ്ണം ആയിരം കടന്നത്. മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ധാരാവിയിൽ അഞ്ച് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 35ഉം 49ഉം വയസുള്ള രണ്ട് പുരുഷൻമാർക്കും കെഇഎം ആശുപത്രിജീവനക്കാരിയായ ധാരാവി സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, മുംബൈയിൽ നിരീക്ഷണത്തിലുള്ളവരുടെ പട്ടികയ്ക്ക് പുറമെ പുതിയ രോഗികൾ ഉണ്ടാവുന്നത് സമൂഹവ്യാപനമെന്ന സാധ്യതയിലേക്ക് നയിക്കുകയാണ്.