ഉല്‍പാദനം കുറഞ്ഞു: സവാളയ്ക്കും ചെറിയ ഉള്ളിക്കും വീണ്ടും വിലകുതിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉല്‍പാദനം കുറഞ്ഞു: സവാളയ്ക്കും ചെറിയ ഉള്ളിക്കും വീണ്ടും വിലകുതിക്കുന്നു

ചെന്നൈ∙ രാജ്യത്ത്  സവാളയ്ക്കും ചെറിയ ഉള്ളിക്കും വീണ്ടും വിലകുതിക്കുന്നു.ഉല്‍പാദനം കുറഞ്ഞതോടെ ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ 30 ശതമാമാണ് വില ഉയര്‍ന്നത്. വിലക്കയറ്റം രണ്ടാഴ്ച കൂടി തുടരുമെന്നു കച്ചവടക്കാര്‍ വ്യക്തമാക്കുന്നു.

മുംബൈയില്‍ ഉള്ളിക്ക് കിലോയൊന്നിന് മൊത്തവില 150 ആയിരുന്നത് 170 മുതല്‍ 180 വരെയെത്തി.ചെറുകിടവില്‍പ്പന 200ന് മുകളില്‍. സവാളയ്ക്ക് ഒരു മാസംമുന്‍പ് 25 മുതല്‍ 35 വരെയായിരുന്നു മൊത്തവില. ഇപ്പോഴത് 45 വരെയായി. ചെറുകിട വില്‍പ്പന 60ന് മുകളില്‍.

തമിഴ്നാട്ടില്‍നിന്ന് എത്തിയിരുന്ന ചെറിയ ഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞു. മഴ ചതിച്ചത് കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലെ സവാള ഉല്‍പാദനത്തിനു തിരിച്ചടിയായെന്നു കച്ചവടക്കാര്‍ പറയുന്നു. സവാള ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാളക്കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യന്‍ വിപണിയിലെ പ്രതിസന്ധിക്കു പ്രധാനകാരണം.

 ഒക്ടോബറില്‍  30 ശതമാനം സവാളക്കൃഷി കുറഞ്ഞെന്നാണു കണക്കുകള്‍. അരി, ചോളം, ബജ്റ, സോയാബീന്‍ ഉള്‍പ്പെടെയുള്ള വിളകളിലേക്കു കര്‍ഷകര്‍ മാറി. വിപണിയിലെ ലഭ്യതക്കുറവ് ഒഴിവാക്കാന്‍ 2000 ടണ്‍ സവാള ഉടന്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണു സംഭരണ ഏജന്‍സിയായ എംഎംടിസി. കയറ്റുമതി കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


LATEST NEWS