13,700ല്‍ അധികം വിദേശികള്‍ ജമ്മു കാശ്മീരില്‍ സ്ഥിരതാമസം ആക്കിയതായി സര്‍ക്കാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

13,700ല്‍ അധികം വിദേശികള്‍ ജമ്മു കാശ്മീരില്‍ സ്ഥിരതാമസം ആക്കിയതായി സര്‍ക്കാര്‍

ജമ്മു : മ്യാന്‍മറിലെ റോഹിങ്ക്യ വംശജര്‍ അടക്കം 13,700ല്‍ അധികം വിദേശികള്‍ ജമ്മു കാശ്മീരില്‍ സ്ഥിരതാമസം ആക്കിയതായി സര്‍ക്കാര്‍. 2008 നും 2016നും ഇടയിലുള്ള കാലയളവില്‍ വിദേശികളുടെ എണ്ണം 6,000 ഓളം പേരുടെ വര്‍ദ്ധനയുണ്ടാതായും ജമ്മു കാശ്മീരിര്‍ സര്‍ക്കാര്‍ അറിയിച്ചു. നിയമസഭയില്‍ ബിജെപി എംഎല്‍എ രാജേഷ് ഗുപ്തയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ജമ്മു കാശ്മീരിര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇക്കാര്യം വ്യക്തമാക്കിയത്. 

ജനുവരി ആറുവരെയുള്ള കണക്കനുസരിച്ച് 13,433 ബര്‍മീസ്, ടിബറ്റന്‍ പൗരന്മാര്‍ക്കൊപ്പം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 322 വിദേശികളും സംസ്ഥാനത്ത് താമസിക്കുന്നുണ്ട്. 2008ല്‍ 7,093 പേരായിരുന്നു വിദേശികളായി കാശ്മീരില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2014ല്‍ എത്തിയതോടെ 12,560 ആയി ആകുകയും പിന്നീടു 2016ല്‍ എത്തിയപ്പോള്‍ വിദേശ പൗരന്മാരുടെ എണ്ണം 13,755 ആയി ഉയരുകയും ചെയ്തായി മുഖ്യമന്ത്രി അറിയിച്ചു. ഇവരില്‍ ഭൂരിഭാഗവും ജമ്മുവും സാംബ ജില്ലയിലുമാണ് താമസിക്കുന്നതെന്നും മെഹ്ബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തു. അനധികൃത കുടിയേറ്റം ഉള്‍പ്പെടെ 17 എഫ്‌ഐആറുകള്‍ റോഹിങ്ക്യ വംശജര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സൈന്യത്തിനെതിരെ കാശ്മീരില്‍ നടന്ന കലാപത്തില്‍ ഇവരില്‍ പങ്കാളികളായതായി കണ്ടെത്തിയിട്ടില്ലെന്നും മെഹ്ബൂബ മുഫ്തി മറുപടി നല്‍കി.


LATEST NEWS