ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍   കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുപി സര്‍ക്കാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍   കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുപി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍   കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുപി സര്‍ക്കാര്‍. വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.  മന്ത്രിമാരായ സിദ്ധാര്‍ത്ഥ് സിംഗ്, അശുതോഷ് ഠണ്ഡന്‍ എന്നിവരെ സ്ഥിഗതികള്‍ നിരീക്ഷിക്കാന്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. വിഷയത്തില്‍ നേരത്തെ മജിസ്‌ട്രേറ്റ് തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

വീഴ്ച വരുത്തിയതിന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു.  സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര ആരോഗ്യസഹമന്ത്രി അനുപ്രിയ പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് അയച്ചു.

സംഭവത്തില്‍ നടപടിയെടുക്കാനും മന്ത്രിയെ ചുമതലപ്പെടുത്തി. പ്രധാനമന്ത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും.  ഓക്‌സിജന്‍ ലഭിക്കാത്തതാണ് മുഴുവന്‍ കുട്ടികളുടെയും മരണകാരണമെന്ന ആരോപണം സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചു. 


LATEST NEWS