പത്മാവതിനു യുപിയില്‍ വിലക്കില്ല; പ്രദര്‍ശന അനുമതി നല്‍കി യോഗി ആദിത്യനാഥ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പത്മാവതിനു യുപിയില്‍ വിലക്കില്ല; പ്രദര്‍ശന അനുമതി നല്‍കി യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: ഗുജറാത്തിലും, രാജസ്ഥാനിലും, മധ്യപ്രദേശിലെയും ബിജെപി സര്‍ക്കാരുകള്‍ സഞ്ജയ് ബന്‍സാലി ചിത്രം പത്മാവതിന് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ യുപിയില്‍ ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിനിമയുടെ പേര് പത്മാവതി എന്നത് 'പത്മാവത്' എന്നാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യു/എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതിയും നല്‍കിയിരുന്നു.

ഈ മാസം 25ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് വീണ്ടും പ്രതിഷേധവുമായി കര്‍ണിസേന രംഗത്തത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പേരുമാറ്റം കൊണ്ട് കാര്യമില്ലെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നുമാണ് ഇവരുടെ ഇപ്പോഴത്തെ ആവശ്യം.

സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടതിന് പിന്നാലെ ചിത്രത്തിലെ അഞ്ച് ഭാഗങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം പേര് മാറ്റിയെങ്കിലും പഴയ ഉത്തരവ് നിലനില്‍ക്കുമെന്ന് പറഞ്ഞാണ് ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചത്.

രജപുത്രരുടെ സംസ്കാരത്തെയും പാരമ്ബര്യത്തെയും മോശമാക്കി ചിത്രികരിക്കുന്ന സിനിമയാണിത്. ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് രാജ്യത്തൊരിടത്തും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കര്‍ണിസേനയുടെ നേതാക്കന്‍മാര്‍ വ്യക്തമാക്കി.