വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ജമ്മുകശ്മീർ വെടിവെയ്പ്പിൽ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ജമ്മുകശ്മീർ വെടിവെയ്പ്പിൽ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മുകശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ബീഹാര്‍ സ്വദേശിയായ രവി രഞ്ജന്‍ കുമാര്‍ (36)ആണ് കൊല്ലപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് കൃഷ്ണ ഘാട്ടി സെക്ടറില്‍ വെടിവെപ്പ് ആരംഭിച്ചത്. വെടിവെപ്പില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുകയാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം ഇന്ത്യന്‍ സേന പാക്കിസ്ഥാന്‍ സേനയ്ക്ക് കനത്ത തിരിച്ചടി നല്‍കിയതായും പ്രതിരോധ വക്താവ് അറിയിച്ചു.