അതിര്‍ത്തിയില്‍ വീണ്ടു പാക് പ്രകോപനം: വെടിവെയ്പ്പില്‍ ഒരു സ്ത്രീക്ക് പരിക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 അതിര്‍ത്തിയില്‍ വീണ്ടു പാക് പ്രകോപനം: വെടിവെയ്പ്പില്‍ ഒരു സ്ത്രീക്ക് പരിക്ക്

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടു പാക് പ്രകോപനം. ഇന്നു രാവിലെ 7.30ഓടെ നിയന്ത്രണരേഖയിലെ രജൗരി ജില്ലയിലെ ബിംബര്‍ ഗലിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ വെടിയുതിര്‍ക്കുകയായിരുന്നു.

പൂഞ്ച് മേഖലയിലുണ്ടായ ഷെല്‍ ആക്രമണത്തിലാണ് ഏഴു വയസ്സുകാരി സെയ്ദ കൊല്ലപ്പെട്ടത്.പൂഞ്ച് ജില്ലയിലെ ബലാകോട്ട്‌ സ്വദേശിയാണ് സെയ്ദ. രജൗറി മേഖലയിലുണ്ടായ സ്‌ഫോടനത്തിലാണ്‌ മുദഷീര്‍ അഹമ്മദ് എന്ന സൈനികന്‍ കൊല്ലപ്പെട്ടത്. ബങ്കറിനു മേല്‍ മോര്‍ട്ടാര്‍ ഷെല്‍ പതിച്ചാണ് ജവാന്‍ കൊല്ലപ്പെട്ടത്.......

വെടിവെയ്പ്പില്‍ ഒരു സ്ത്രീക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വെടിവെയ്പ്പിനു പുറമേ ഷെല്ലാക്രമണവും ഉണ്ടായിരുന്നുവെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു.ഇന്ന് രാവിലെ ആരംഭിച്ച വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണ്. മോര്‍ട്ടാര്‍ ഷെല്‍ ആക്രമണവും ശക്തമാവുന്നതായി സൈനിക വക്താവ് ലെഫ്റ്റ്‌നന്റ് കേണല്‍ മനീഷ് മെഹ്ത പറഞ്ഞു. പാക് പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

#WATCH Ceasefire violation by Pakistan along the Line of Control in Rajouri's Manjakote sector (Jammu & Kashmir) pic.twitter.com/nBeko8KCeZ

— ANI (@ANI_news) July 17, 2017


LATEST NEWS