പാലക്കാട് റെയില്‍ കോച്ച്‌ ഫാക്‌ടറി ഉപേക്ഷിക്കുന്നതായി റെയില്‍വേ മന്ത്രാലയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാലക്കാട് റെയില്‍ കോച്ച്‌ ഫാക്‌ടറി ഉപേക്ഷിക്കുന്നതായി റെയില്‍വേ മന്ത്രാലയം

ന്യൂഡല്‍ഹി: പാലക്കാട് റെയില്‍ കോച്ച്‌ ഫാക്‌ടറി ഉപേക്ഷിക്കുന്നതായി റെയില്‍വേ മന്ത്രാലയം. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും സഹമന്ത്രി രാജന്‍ ഗൊഹെെനും എം.ബി. രാജേഷ് എം.പിയെ രേഖാമൂലം അറിയിച്ചു. 

റെയില്‍വേക്ക് നിലവിലും സമീപ ഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാന്‍ ഇപ്പോള്‍ തന്നെ സംവിധാനമുണ്ടെന്നും ഉടനടി മറ്റൊരു കോച്ച്‌ ഫാക്‌ടറി നിര്‍മിക്കേണ്ട കാര്യമില്ലെന്നുമാണ് റെയില്‍വേ അറിയിച്ചു.

പദ്ധതിക്കായി 439 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍‌ നേരത്തെ ഏറ്റെടുത്തിരുന്നു. അതിനിടെ ഹരിയാന സര്‍ക്കാര്‍ വാഗ്‌ദ്ധാനം ചെയ്‌ത 161 ഏക്കര്‍ ഭൂമിയിലേക്ക് കോച്ച്‌ ഫാക്‌ടറി മാറ്റി സ്ഥാപിക്കാന്‍ റെയില്‍വേ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.