ഒരു മത്സരം പോലും കളിച്ചില്ല; പപ്പു യാദവിന്റെ മകന്‍ ഡല്‍ഹി ടി 20 ടീമില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒരു മത്സരം പോലും കളിച്ചില്ല; പപ്പു യാദവിന്റെ മകന്‍ ഡല്‍ഹി ടി 20 ടീമില്‍

ന്യൂഡല്‍ഹി: ആര്‍ജെ.ഡിയുടെ മുന്‍ നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ പപ്പു യാദവിന്റെ മകന്‍ സര്‍തക് രഞ്ജനെ ഒരു മത്സരം പോലും കളിക്കാതെ ഡല്‍ഹിയുടെ ടി ട്വന്റി ടീമില്‍ ഇടംപിടിച്ചത് വിവാദമാകുന്നു.

ഈ സീസണില്‍ ഒരൊറ്റ മത്സരം കളിച്ചില്ലെന്നു മാത്രമല്ല, അണ്ടര്‍-23 ടോപ്പ് സ്കോററായ ഹിതെന്‍ ദലാലിനെ റിസര്‍വ് താരമാക്കി വെച്ചാണ് സര്‍തകിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുല്‍ വാസന്‍, ഹരി ഗിദ്വാനി, റോബിന്‍ സിങ്ങ് ജൂനിയര്‍ എന്നിവരടങ്ങടിയ മൂന്നംഗ സെലക്ഷന്‍ സമിതിയാണ് ടീമിനെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ മു്ഷ്താഖ് അലി ട്രോഫിക്കുള്ള ഡല്‍ഹി ടീമിലും സര്‍തക് കളിച്ചിരുന്നു. പക്ഷേ ടൂര്‍ണമെന്റില്‍ ആകെ പത്ത് റണ്‍സ് മാത്രം നേടിയ സര്‍തക് വന്‍പരാജയമായിരുന്നു. രഞ്ജി ട്രോഫിയുടെ സാധ്യതാ ടീമില്‍ സര്‍തക് ഇടം നേടിയിരുന്നെങ്കിലും കളിക്കുന്നില്ലെന്ന് വ്യക്തമാക്കി സര്‍തക് തന്നെ പിന്മാറുകയായിരുന്നു. ഇതോടെ ഈ സീസണില്‍ താരം ഒരൊറ്റ മത്സരവും കളിച്ചതുമില്ല.

സര്‍തകിന്റെ അമ്മയും കോണ്‍ഗ്രസ് എം.പിയുമായ രഞ്ജീത് രഞ്ജന്റെ പെട്ടെന്നുള്ള ഇടപെടലാണ് താരത്തെ ടീമിലെത്തിച്ചതെന്നും സൂചനയുണ്ട്.