രാജസ്​ഥാന്​ പുറമേ ഗുജറാത്തിലും മധ്യപ്രദേശിലും പദ്​മാവത് പ്രദര്‍ശിപ്പിക്കില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജസ്​ഥാന്​ പുറമേ ഗുജറാത്തിലും മധ്യപ്രദേശിലും പദ്​മാവത് പ്രദര്‍ശിപ്പിക്കില്ല

ഭോപാല്‍: സഞ്​ജയ്​ ലീലാ ബന്‍സാലി​യുടെ ബിഗ്​ ബഡ്​ജറ്റ്​ ചിത്രം പദ്​മാവതിന് വിലക്കി ഗുജറാത്തിലും മധ്യപ്രദേശിലും വിലക്ക്. നേരത്തെ രാജസ്​ഥാനില്‍ ചിത്രത്തി​​െന്‍റ പ്രദര്‍ശനം അനുവദിക്കില്ലെന്ന മുഖ്യമന്ത്രി വസുന്ധര രാജെ അറിയിച്ചിരുന്നു. ഇൗ മാസം 25ന്​ റിലീസാവേണ്ട ചിത്രം ഇതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്​.

മധ്യ​പ്രദേശില്‍ പദ്​മാവത്​ പ്രദ​ര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍ അറിയിച്ചു. സൂര്യ നമസ്​കാര്‍ എന്ന പരിപാടിയില്‍ പ​െങ്കടുക്കുകയായിരുന്ന ചൗഹാന്‍ മാധ്യമങ്ങളോടാണ്​ ചിത്രത്തി​​െന്‍റ പ്രദര്‍ശനം വിലക്കിയ വിവരം അറിയിച്ചത്​. നേരത്തെ പദ്​മാവതിക്ക്​ ഏര്‍പ്പെടുത്തിയ വിലക്ക് സെന്‍സറിങ് കഴിഞ്ഞെത്തിയ​ പദ്​മാവതിനും തുടരുമെന്ന്​ ചൗഹാന്‍ പറഞ്ഞു.
ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാനിയും പദ്​മാവതി​​െന്‍റ റിലീസിങ്​ സംസ്​ഥാനത്ത്​ അനുവദിക്കില്ലെന്ന്​ പറഞ്ഞിരുന്നു.


LATEST NEWS