ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: പ​ട്ടേ​ല്‍ സം​വ​ര​ണ പ്ര​ക്ഷോ​ഭ നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ ത​ന്‍റെ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. 19 ദി​വ​സത്തിനു ശേഷമാണ് പട്ടേല്‍ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചത്. 

ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യം മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഹാ​ര്‍​ദി​ക്കി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​തോ​ടെ ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും വി​ട്ട​യ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഹാ​ര്‍​ദി​ക് സ​മ​രം തു​ട​രു​ക​യാ​യി​രു​ന്നു. പാ​ട്ടീ​ദാ​ര്‍ നേ​താ​ക്ക​ളാ​ണ് ഹാ​ര്‍​ദി​ക്കി​നെ സ​മ​ര​ത്തി​ല്‍​നി​ന്നും പി​ന്തി​രി​പ്പി​ച്ച​ത്.

ത​ന്‍റെ അ​നു​യാ​യി​ക​ളു​ടെ പ്രേ​ര​ണ‍​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് ഹാ​ര്‍​ദി​ക് പ​റ​ഞ്ഞു. വ​ലി​യ സ​മ​ര​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കാ​ന്‍ താ​ന്‍ ആ​രോ​ഗ്യ​ത്തോ​ടെ ഉ​ണ്ടാ​വ​ണ​മെ​ന്ന് അ​നു​യാ​യി​ക​ള്‍ പ​റ​ഞ്ഞ​തിനാല്‍ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഹാ​ര്‍​ദി​ക് നേ​ര​ത്തെ ട്വി​റ്റ​റി​ല്‍ അ​റി​യി​ച്ചി​രു​ന്നു.
 


LATEST NEWS