ഇ.വി.എം എന്നാല്‍ ഈച്ച് വോട്ട് ഫോര്‍ മോദി എന്ന തിരച്ചറിവിലാണ് ജനങ്ങള്‍ ബിജെപിയെ അധികാരത്തിലേറ്റുന്നത്; പ്രദീപ് സിങ് ജഡേജ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇ.വി.എം എന്നാല്‍ ഈച്ച് വോട്ട് ഫോര്‍ മോദി എന്ന തിരച്ചറിവിലാണ് ജനങ്ങള്‍ ബിജെപിയെ അധികാരത്തിലേറ്റുന്നത്; പ്രദീപ് സിങ് ജഡേജ

അഹമ്മദാബാദ്: ഇ.വി.എം എന്നാല്‍ ഈച്ച് വോട്ട് ഫോര്‍ മോദി എന്ന തിരച്ചറിവിലാണ് ജനങ്ങള്‍ ബിജെപിയെ അധികാരത്തിലേറ്റുന്നത്. ഗുജറാത്ത് നിയമസഭയിലാണ് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി പ്രദീപ് സിങ് ജഡേജയുടെ പ്രസ്താവന.

രാജ്യത്തിനകത്തും പുറത്തമായി ഗുജറാത്തിനെ മോശമായി ചിത്രീകരിച്ച് കൊണ്ടിരിക്കുന്നു. രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. തങ്ങളുടെ മന്ത്രാലയം ഇങ്ങനെയൊരു പദവി നേടിയെടുക്കുന്നതില്‍ കഠിന പ്രയത്‌നം നടത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിനും വോട്ടര്‍മാരില്‍ ബോധവത്കരണം നടത്തുന്നതിലും മന്ത്രാലയം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിപക്ഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനെയും വിവിപാറ്റിനേയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ക്ക്‌ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.