രാജ്‌ താക്കറേയുടെ പിറന്നാള്‍ സമ്മാനം, പെട്രോളിന് 9 രൂപ ഡിസ്‌ക്കൗണ്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്‌ താക്കറേയുടെ പിറന്നാള്‍ സമ്മാനം, പെട്രോളിന് 9 രൂപ ഡിസ്‌ക്കൗണ്ട്

മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയുടെ ജന്മദിനത്തില്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയത് പെട്രോളിന് 9 രൂപ ഡിസ്‌ക്കൗണ്ട്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത പെട്രോള്‍ പമ്ബുകളില്‍ നിന്നും നാല് മുതല്‍ ഒമ്ബത് രൂപ വരെ വിലക്കുറവിലാണ് ഇന്ന് ബൈക്ക് യാത്രക്കാര്‍ക്ക് പെട്രോള്‍ ലഭിച്ചത്. 

പെട്രോള്‍ വില വര്‍ദ്ധനയില്‍ നട്ടം തിരിഞ്ഞ തങ്ങള്‍ക്ക് ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇതെന്നായിരുന്നു ജനങ്ങളുടെ അഭിപ്രായം. ഈ അവസരം മുതലെടുത്ത് ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാന്‍ പെട്രോള്‍ പമ്ബുകളുടെ മുന്നില്‍ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. 

നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84.26 രൂപയാണ് മഹാരാഷ്ട്രയില്‍ ഈടാക്കുന്നത്. അനിയന്ത്രിതമായി ഇന്ധനവില വര്‍ദ്ധിപ്പിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയത്തിനെതിരെയാണ് ഇത്തരത്തില്‍ ഒരു പ്രതിഷേധം നടത്താന്‍ തീരുമാനിച്ചതെന്നാണ് താക്കറേയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.