പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം ജൂലൈ 23 ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം ജൂലൈ 23 ന്

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലെ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച യാത്ര തിരിക്കും.  ജൂലൈ 23 മുതല്‍ 27 വരെയാണ് മോദി സന്ദര്‍ശനം നടത്തുക.

ആദ്യം റ്വവാണ്ടയില്‍ എത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് ഉഗാണ്ടയും ദക്ഷിണാഫ്രിക്കയും സന്ദര്‍ശിക്കും. റുവാണ്ടയിലെ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. 200 പശുക്കളെയും രാജ്യത്തിന് കൈമാറും. റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.

ഉഗാണ്ടയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് മോദി നടത്തുക. ഉഗാണ്ട പാര്‍ലമെന്‍റിനെയും ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി പ്രസിഡന്‍റ് യൊവേരി മുസെവേനിയുമായി പ്രതിനിധിതല ചര്‍ച്ച നടത്തും.

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. ബ്രിക്സ് അംഗരാജ്യങ്ങളിലെ നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഇതോടൊപ്പം ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറിള്‍ റാമഫോസയുമായി കൂടിക്കാഴ്ച നടത്തും.