ആ​ര്‍​ട്ടി​ക്കി​ള്‍ 370 തിരികെ കൊണ്ടുവരാന്‍ ധൈ​ര്യ​മു​ണ്ടോ?; പ്ര​തി​പ​ക്ഷ​ത്തെ വെ​ല്ലു​വി​ളി​ച്ചു മോ​ദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആ​ര്‍​ട്ടി​ക്കി​ള്‍ 370 തിരികെ കൊണ്ടുവരാന്‍ ധൈ​ര്യ​മു​ണ്ടോ?; പ്ര​തി​പ​ക്ഷ​ത്തെ വെ​ല്ലു​വി​ളി​ച്ചു മോ​ദി

മുംബൈ: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന പ്രതിപക്ഷത്തിന് ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ കഴിയുമോയെന്ന് പ്രധാനമന്ത്രി ചോദിച്ചു. തിരികെ കൊണ്ടുവന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ അത് അംഗീകരിക്കുമോ, ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ഇ​ന്ത്യ​യു​ടെ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നാ​യു​ള്ള ചി​ല തീ​രു​മാ​ന​ങ്ങ​ളോ​ടു പ്ര​തി​പ​ക്ഷ​വും ചി​ല പാ​ര്‍​ട്ടി​ക​ളും എ​തി​ര്‍​പ്പു പ്ര​ക​ടി​പ്പി​ച്ച​തു ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. ആ​ര്‍​ട്ടി​ക്കി​ള്‍ 370 ആ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ പ്ര​തി​പ​ക്ഷം അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് അ​യ​ല്‍​രാ​ജ്യ​ങ്ങ​ളു​ടെ ഭാ​ഷ​യി​ലാ​ണ്. ലോ​ക ശ​ക്തി​ക​ള്‍ ഇ​ന്ത്യ​യു​ടെ ശ​ബ്ദം ശ്ര​ദ്ധി​ക്കു​ന്ന കാ​ല​മാ​ണി​ത്. പു​തി​യ ഇ​ന്ത്യ​യു​ടെ ഉൗ​ര്‍​ജം മോ​ദി​യ​ല്ല. പ​ക്ഷെ നി​ങ്ങ​ളു​ടെ ഒ​രു വോ​ട്ടാ​ണെ​ന്നും മോ​ദി റാ​ലി​യി​ല്‍ പ​റ​ഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇതിലൂടെ വാല്‍മീകി സമുദായത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 കാരണം കഴിഞ്ഞ 70 വര്‍ഷമായി വാല്‍മീകി വിഭാഗക്കാര്‍ക്ക് കശ്മീരില്‍ അവകാശങ്ങളൊന്നുമില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പഞ്ഞു. കശ്മീരിലെ സമാധാനാന്തരീക്ഷം നശിപ്പിക്കാന്‍ ഒരു അയല്‍രാജ്യം ശ്രമിക്കുകയാണെന്ന് പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി വിമര്‍ശിച്ചു.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തെ ത​ന്‍റെ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ക​ണ്ടു പ്ര​തി​പ​ക്ഷം ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും മോ​ദി പറഞ്ഞു. മു​സ്ലിം അ​മ്മ​മാ​ര്‍​ക്കും സ​ഹോ​ദ​രി​മാ​ര്‍​ക്കും ന​ല്‍​കി​യ വാ​ഗ്ദാ​നം താ​ന്‍ പാ​ലി​ച്ചെ​ന്നു പ​റ​ഞ്ഞ മോ​ദി, മു​ത്ത​ലാ​ഖ് സ​ന്പ്ര​ദാ​യം തി​രി​കെ കൊ​ണ്ടു​വ​രാ​നും പ്ര​തി​പ​ക്ഷ​ത്തെ വെ​ല്ലു​വി​ളി​ച്ചു. നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ കാ​ഷ്മീ​ര്‍ താ​ഴ്വ​ര സാ​ധാ​ര​ണ നി​ല​യി​ലേ​ക്കു മ​ട​ങ്ങി​വ​രു​മെ​ന്നും മോ​ദി ഉ​റ​പ്പു​ന​ല്‍​കി.