പ്രളയക്കെടുതി: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയക്കെടുതി: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി

തിരുവനന്തപുരം: കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തി. രാത്രി 10.50ഓടെ എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി നേരേ രാജ്ഭവനിലെക്ക് പുറപ്പെടും. 

നാളെ രാവിലെ 7.15ന് ഹെലികോപ്റ്ററില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെടും. പത്തനംതിട്ട, ആലുവ, റാന്നി, ആലപ്പുഴ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച ശേഷം 9.25ന് കൊച്ചിയില്‍ എത്തും. അവിടെ വച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയ ശേഷം 10.30ന് ഡല്‍ഹിയിലേക്ക് മടങ്ങും.


LATEST NEWS