പ്രധാനമന്ത്രി ഓഗസ്റ്റ് 20 ന് ഫ്രാന്‍സ് സന്ദര്‍ശിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രധാനമന്ത്രി ഓഗസ്റ്റ് 20 ന് ഫ്രാന്‍സ് സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശിക്കും. ഓഗസ്റ്റ് 22 നാണ് പ്രധാനമന്ത്രി ഫ്രാന്‍സിലേക്ക് പോകുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പീ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. 

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും വ്യാപാര ബന്ധം ശക്തിപ്പെടുത്താനുമാണ് സന്ദര്‍ശനം.

ഓഗസ്റ്റ് 25 ന് നടക്കുന്ന ജി – 7 ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളെ കുറിച്ച് അദ്ദേഹം ഉച്ചകോടിയില്‍ സംസാരിക്കും.