നരേന്ദ്ര മോദിയുടെ പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഉള്‍പ്പെടുത്തണമെന്ന് ഗോവയിലെ കോണ്‍ഗ്രസ് നേതൃത്വം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നരേന്ദ്ര മോദിയുടെ പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഉള്‍പ്പെടുത്തണമെന്ന് ഗോവയിലെ കോണ്‍ഗ്രസ് നേതൃത്വം

പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗോവയിലെ കോണ്‍ഗ്രസ് നേതൃത്വം. വിദേശ സഞ്ചാരം നടത്തി റെക്കോഡ് ഇട്ടതിനാണ് മോദിയെ ഗിന്നസ് റെക്കോർഡിന് പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യം ഉന്നയിച്ച് ഗോവ പ്രദേശ് കോണ്‍ഗ്രസ് വക്താവ് സങ്കല്‍പ് അമോന്‍കര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന് രജിസ്റ്റര്‍ കത്തയച്ചു.

കത്ത് ഗോവാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. നാലുവര്‍ഷം കൊണ്ട് 355 കോടിരൂപ ചിലവഴിച്ച്‌ 52 രാജ്യങ്ങളില്‍ മോദി സന്ദര്‍ശനം നടത്തിയെന്നും കത്തില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു നിര്‍ദേശിക്കുന്നതില്‍ ഞങ്ങള്‍ക്ക് അത്യധികം സന്തോഷമുണ്ട്. ഇന്ത്യയുടെ സമ്പത്ത് ശരിയായി വിനിയോഗിച്ചു. രൂപയുടെ മൂല്യം ഒരു ഡോളറിന് 69.03 ആയതിനെ കുറിച്ചും കത്തില്‍ പറയുന്നുണ്ട്.