താറുമാറായിക്കിടന്ന സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്താനുള്ള ശ്രമങ്ങളാണ് എൻഡിഎ സർക്കാർ നടത്തിയത്: നരേന്ദ്രമോദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

താറുമാറായിക്കിടന്ന സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്താനുള്ള ശ്രമങ്ങളാണ് എൻഡിഎ സർക്കാർ നടത്തിയത്: നരേന്ദ്രമോദി

 ന്യൂഡൽഹി: താറുമാറായിക്കിടന്ന സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്താനുള്ള ശ്രമങ്ങളാണ് എൻഡിഎ സർക്കാർ നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരേയും തൊഴിലാളികളേയും വ്യവസായികളേയും കേൾക്കുന്ന സർക്കാരാണ് നമ്മുടേത്. അഞ്ച്-ആറ് വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ സമ്പദ് ഘടന ഒരു ദുരന്തത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയായിരുന്നു. അത് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഞങ്ങൾ നടത്തിയത്. സമ്പദ്ഘടനയെ അച്ചടക്കത്തിലേക്കെത്തിക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു അത്. വർഷങ്ങളായി വ്യവസായ മേഖല ഉയർത്തുന്ന ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചുതായി പ്രധാനമന്ത്രി വിശദീകരിച്ചു.  

 സുതാര്യതയും കാര്യക്ഷമതയും നിലനിർത്തുന്നതാനായി മുഖംനോക്കാതെയുള്ള നികുതിഘടന എന്ന സംവിധാനത്തിലേക്കാണ് ഇനി നമ്മൾ നീങ്ങുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപ തോത് ഏറെ വർധിച്ചു. FDI എന്നാൽ ഞാൻ ഉദ്ദേശിക്കുന്നത് രണ്ട് കാര്യങ്ങളാണ്, ഒന്ന് ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ്', ഫസ്റ്റ് ഡെവലപ് ഇന്ത്യ'' എന്നത് മറ്റൊന്ന്.  വ്യവസായികളുടെ സംഘടനയായ അസോചാമിന്റെ നൂറാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.