ആയുഷ്മാന്‍ ഭാരത് പദ്ധതി ഭാവിയില്‍ ഇന്ത്യയെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആയുഷ്മാന്‍ ഭാരത് പദ്ധതി ഭാവിയില്‍ ഇന്ത്യയെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റാഞ്ചി: ആയുഷ്മാന്‍ ഭാരത് പദ്ധതി ഭാവിയില്‍ ഇന്ത്യയെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റാഞ്ചി മെഡിക്കല്‍ കോളജില്‍ മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന അഥവാ ആയുഷ്മാന്‍ ഭാരത് പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ ഏറ്റവും വലിയ പദ്ധതിയാണിത്. മാനവസേവയുടെ ഏറ്റവും വലിയ പദ്ധതിയെന്ന് ഭാവിയില്‍ വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതിയെ വിവിധ പേരുകളില്‍ വിളിച്ചേക്കാം. എന്നാല്‍ തനിക്കിത് സാധാരണക്കാരെ സേവിക്കാനുള്ള അവസരം മാത്രമാണ്. യൂറോപ്പിന്റെയും അമേരിക്കയുടെയും ആകെ ജനസംഖ്യയുടെ അത്രതന്നെ ആളുകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ പോകുന്നത്. ഇത് വെറും ചെറിയ ജോലിയല്ലെന്നും മോദി അവകാശപ്പെട്ടു.