പ്രധാനമന്ത്രിയുടെ  ‘രാഖി സഹോദരി’ അന്തരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പ്രധാനമന്ത്രിയുടെ  ‘രാഖി സഹോദരി’ അന്തരിച്ചു

ധൻബാദ്:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  ‘രാഖി സഹോദരി’ അന്തരിച്ചു. . ജാർഖണ്ഡിലെ ധൻബാദിൽ നിന്നുള്ള ശർബതി ദേവിയാണ് 104–ാം വയസ്സിൽ അന്തരിച്ചത്. സംസ്കാരം ഇന്നു നടക്കും. 2017 ല്‍  ലോക് കല്യാൺ മാർഗിലുള്ള മോദിയുടെ ഔദ്യോഗിക വസതിയിലെത്തി ശർബതി ദേവി മോദിക്കു രാഖി കെട്ടിക്കൊടുത്തത്. 

 മരിച്ചു പോയ സഹോദരന്റെ ഓർമയിലാണ് പ്രധാനമന്ത്രിക്കൊപ്പം രക്ഷാബന്ധൻ ആഘോഷിക്കണമെന്ന ആഗ്രഹം ശർബതി ദേവി പ്രകടിപ്പിച്ചത്. മകൻ ഇക്കാര്യം കാണിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു കത്തയയ്ക്കുകയും ചെയ്തു. തുടർന്നാണു  ശർബതിയെ മോദി ഔദ്യോഗിക വസതിയിലേക്കു ക്ഷണിച്ചത്. വീൽചെയറിൽ എത്തിയ ഇവർ മോദിക്ക് രാഖി കെട്ടുകയും ചെയ്തു. 

സംഭവം ദേശീയ തലത്തിലും വൻ വാർത്തയായി. മോദിയുടെ ‘രാഖി സഹോദരി’ എന്നായിരുന്നു മാധ്യമങ്ങൾ ശർബതിയെ വിശേഷിപ്പിച്ചു