മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തില്ല

ന്യൂഡൽഹി : കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി പ്രഖ്യാപനം വിവാദത്തിൽ. ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കില്ല. സർക്കാർ ഉദ്ഘാടനം പ്രഖ്യാപിച്ചിരിക്കുന്ന മേയ് 30ന് പ്രധാനമന്ത്രി വിദേശ പര്യടനത്തിലായിരിക്കുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. മേയ് 30 മുതൽ ജൂൺ മൂന്ന് വരെയാണ് പ്രധാനമന്ത്രിയുടെ യൂറോപ്യൻ പര്യടനം. 

ജർമനി, റഷ്യ, സ്പെയിൻ എന്നിവിടങ്ങളിലേക്കാണ് അദ്ദേഹത്തിന്‍റെ യാത്ര. മുൻകൂട്ടി നിശ്ചയിച്ച പരിപാടി മാറ്റിവയ്ക്കാനാകില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  


LATEST NEWS