ലൈംഗിക ആരോപണം: വിദേശത്തുള്ള എം.ജെ അക്ബറിനെ  പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചുവിളിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലൈംഗിക ആരോപണം: വിദേശത്തുള്ള എം.ജെ അക്ബറിനെ  പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: മി റ്റൂ കാംപയിനില്‍ ആരോപണവിധേയനായതിനെത്തുടര്‍ന്ന് നൈജീരിയയില്‍ സന്ദര്‍ശനത്തിനുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെ പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചു വിളിച്ചു. സന്ദര്‍ശനം വെട്ടുച്ചുരുക്കി തിരിച്ചുവരാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചതുപ്രകാരം നാളെ രാവിലെ അക്ബര്‍ ഡല്‍ഹിയിലെത്തും. 

ഡല്‍ഹിയിലെത്തുന്ന അക്ബറിനോട് വൈകാതെ തന്നെ സര്‍ക്കാര്‍ വിശദീകരണം തേടും. മറുപടി തൃപ്തികരമല്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജിയാവശ്യപ്പെടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. 

ബിജെപിയ്ക്കുള്ളില്‍ അക്ബര്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ അക്ബറിന്റെ വിശദീകരണം കേള്‍ക്കാതെ പരസ്യപ്രസ്താവന വേണ്ടെന്നാണ് ബിജെ.പി നേതൃത്വത്തിന്റെ നിലപാട്. 
 


LATEST NEWS