പിഎൻബി തട്ടിപ്പ്: വിപുല്‍ അംബാനിയെ സിബിഐ അറസ്റ്റ് ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പിഎൻബി തട്ടിപ്പ്: വിപുല്‍ അംബാനിയെ സിബിഐ അറസ്റ്റ് ചെയ്തു

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ വിപുല്‍ അംബാനിയെ സിബിഐ അറസ്റ്റ് ചെയ്തു. വിപുല്‍ അംബാനിക്ക് പുറമെ മറ്റു നാലുപേരെയും സിബിഐ അറസ്റ്റ് ചെയ്തു.

ധീരു ഭായി അംബാനിയുടെ സഹോദരി പുത്രനാണ് അറസ്റ്റിലായ വിപുല്‍ അംബാനി. വിപുല്‍ അംബാനിക്ക് പുറമെ കവിത മണ്‍കികര്‍, ഫയര്‍സ്റ്റാര്‍ എക്‌സിക്യൂട്ടീവ് അര്‍ജുന്‍ പാട്ടീല്‍, ഗീതാജ്ഞലിയുടെ കമ്പനി മാനേജര്‍ നിതേന്‍ ഷാഹി, നക്ഷത്ര ഗ്രൂപ്പ് സിഎഫ്ഒ കപില്‍ ഖണ്ഡെല്‍വാല്‍ എന്നിവരാണ് അറസ്റ്റിലായത്.

CBI arrested Vipul Ambani, President, Finance,Firestar International/diamonds group,Kavita Mankikar, Authorised Signatory of 3 accused firms,Arjun Patil, Sr. Executive, Firestar group, Kapil Khandelwal, CFO, Nakshatra group &Niten Shahi, Manager, Gitanjali

— ANI (@ANI) February 20, 2018