പൊ​ഖ്റാ​നി​ൽ വെ​ടി​ക്കോ​പ്പ് പൊ​ട്ടി​ത്തെ​റി​ച്ച് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

   പൊ​ഖ്റാ​നി​ൽ വെ​ടി​ക്കോ​പ്പ് പൊ​ട്ടി​ത്തെ​റി​ച്ച് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു

പൊ​​ഖ്റാ​ൻ: രാ​ജ​സ്ഥാ​നി​ലെ പൊ​ഖ്റാ​നി​ൽ വെ​ടി​ക്കോ​പ്പ് പൊ​ട്ടി​ത്തെ​റി​ച്ച് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. ഇ​വി​ടു​ത്തെ ഫ​യ​റിം​ഗ് റേ​ഞ്ചി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ മ​റ്റൊ​രു ജ​വാ​നു പ​രി​ക്കേ​റ്റു.  സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. റോ​ക്ക​റ്റ് ലോ​ഞ്ച​റി​ൽ​നി​ന്ന് ഉ​തി​ർ​ത്ത വെ​ടി​ക്കോ​പ്പ് പൊ​ട്ടി​ത്തെ​റി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​മാ​ണ് ജ​വാ​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്.

14-ാം റെ​ജി​മെ​ന്‍റി​ന്‍റെ അം​ഗ​മാ​ണ് മ​രി​ച്ച സൈ​നി​ക​ൻ. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചു.  വെ​ടി​ക്കോ​പ്പ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 


Loading...
LATEST NEWS