പോ​ലീ​സ് അ​തി​ക്ര​മം : യുപിയില്‍ 80 ദ​ളി​ത് കു​ടും​ബ​ങ്ങ​ൾ ബു​ദ്ധ​മ​ത​ത്തി​ലേ​ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പോ​ലീ​സ് അ​തി​ക്ര​മം : യുപിയില്‍ 80 ദ​ളി​ത് കു​ടും​ബ​ങ്ങ​ൾ ബു​ദ്ധ​മ​ത​ത്തി​ലേ​ക്ക്

സ​ഹാ​റ​ൻ​പു​ർ : പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് 180 ദ​ളി​ത് കു​ടും​ബ​ങ്ങ​ൾ ബു​ദ്ധ​മ​ത​ത്തി​ൽ ചേ​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ഹാ​റ​ൻ​പൂ​രി​ലെ രു​പാ​ടി, ഇ​ഗ്രി, കാ​പു​ർ​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ദ​ളി​ത് കു​ടും​ബ​ങ്ങ​ളാ​ണ് മ​തം​മാ​റ്റം പ്ര​ഖ്യാ​പി​ച്ച​ത്. ഹി​ന്ദു ദൈ​വ​ങ്ങ​ളു​ടെ​യും ദേ​വ​ത​ക​ളു​ടെ​യും വി​ഗ്ര​ഹ​ങ്ങ​ൾ ന​ദി​യിലൊഴുക്കിയ​ശേ​ഷ​മാ​ണ് ദ​ളി​ത​ർ ബു​ദ്ധ​മ​തം സ്വീ​ക​രി​ക്കു​ന്ന​ത്. 

അ​ടു​ത്തി​ടെ ന​ട​ന്ന വ​ർ​ഗീ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​വ​രെ വി​ട്ട​യ​ച്ചി​ച്ചെ​ങ്കി​ൽ കൂ​ടു​ത​ൽ ദ​ളി​ത് കു​ടും​ബ​ങ്ങ​ളും ബു​ദ്ധ​മ​ത​ത്തി​ൽ ചേ​രു​മെ​ന്ന് ഇ​വ​ർ ഭീ​ഷ​ണി മു​ഴ​ക്കി. ത​ങ്ങ​ളു​ടെ സ​മു​ദാ​യ​ത്തെ​യും ഭീം ​ആ​ർ​മി സ്ഥാ​പ​ക​ൻ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ​യും പോ​ലീ​സ് ബോ​ധ​പൂ​ർ​വം ല​ക്ഷ്യം​വ​യ്ക്കു​ക​യാ​ണെ​ന്ന് കു​ടും​ബ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.

ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ സ​ഹാ​റ​ൻ​പൂ​രി​ന്‍റെ വി​വി​ധ​യി​ങ്ങ​ളി​ൽ വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു. പ്ര​ക്ഷോ​ഭ​ക​ർ 20 വീ​ടു​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ക്കു​ക​യും ചെ​യ്തു. ര​ജ​പു​ത്ര രാ​ജാ​വ് മ​ഹാ​റാ​ണാ പ്ര​താ​പി​ന്‍റെ ജ​ൻ​മ​ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ച്ച​ഭാ​ഷി​ണി​ക​ൾ സ്ഥാ​പി​ക്കു​ന്ന​ള​തി​നെ ചൊ​ല്ലി​യാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്.  


LATEST NEWS